Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാട്ടുകാർ വീട്ടിൽ...

നാട്ടുകാർ വീട്ടിൽ അതിക്രമിച്ചു കയറി; അഞ്ചുപേർക്കെതിരെ കേസ്

text_fields
bookmark_border
Attack Family By natives In Kasaragod
cancel
camera_alt

Representational Image

കാ​സ​ർ​കോ​ട്​: സ്​​ത്രീ​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​ർ​ധ​രാ​ത്രി 25 ഓ​ളം പേ​ർ അ​തി​ക്ര​മി​ച്ചു ക​യ​റി കു​ടും​ബ​ത്തി​ന് മാ​ന​ഹാ​നി​യു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ അ​ഞ്ച്​ പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പിച്ചി​ട്ടു​ണ്ടെ​ന്ന് മേ​ൽ​പ​റ​മ്പ പോ​ലീ​സ് എ​സ്.​എ​ച്ച്.​ഒ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു. ക​മീ​ഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥി​ന്റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ക​ണ്ണം​കു​ളം ബാ​ര സ്വ​ദേ​ശി​നി റാ​ബി​യ​ത്ത് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ബേ​ക്ക​ൽ ​​പൊലീ​സ് സ​മ​ർ​പി​ച്ച റി​പ്പോ​ർ​ട്ടി​ൽ 2022 ഒ​ക്ടോ​ബ​ർ 26 ന് ​ക​ണ്ണം​കു​ള​ത്ത് ന​ട​ന്ന സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി പ​റ​യു​ന്നു. ഒ​രു കാ​റി​ലെ​ത്തി​യ വ്യ​ക്തി​യെ പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ നാ​ട്ടു​കാ​രാ​യ ചി​ല​ർ അ​പ​മാ​നി​ച്ച​താ​യി പ​രാ​തി​ക്കാ​രി മൊ​ഴി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി താ​മ​സി​ക്കു​ന്ന മേ​ൽ​പ​റ​മ്പ പൊലീ​സ് ക്രൈം ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പൊ​ലി​സ്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ സ്ഥി​തി​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഉ​ത്ത​ര​വു​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്ന് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CaseFamilyNativeKasaragod NewsPoliceAttack
News Summary - The natives broke into the house; Case against five people
Next Story