Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയുടെ കൊലപാതകം;...

യുവതിയുടെ കൊലപാതകം; തിരച്ചിൽ ഉൗർജിതം

text_fields
bookmark_border
Young woman murder
cancel
camera_alt

അ​ക്ര​മി സ​ഞ്ച​രി​ച്ച

യു​വ​തി​യു​ടെ സ്കൂ​ട്ട​ർ

ക​ഠി​നം​കു​ളം: ക​ഠി​നം​കു​ളം പാ​ടി​ക്ക​വി​ളാ​കം ഭ​ര​ണി​ക്കാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി രാ​ജീ​വി​ന്റെ ഭാ​ര്യ വെ​ഞ്ഞാ​റ​മൂ​ട് ആ​ലി​യാ​ട് പ്ലാ​വി​ട വീ​ട്ടി​ൽ ആ​തി​ര​യെ (30) കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി പൊ​ലീ​സ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ് ക​ഴു​ത്തി​ന് മാ​ര​ക​മാ​യ കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം പ്ര​തി എ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ൾ ര​ക്ഷ​പ്പെ​ട്ട യു​വ​തി​യു​ടെ സ്കൂ​ട്ട​ർ ചി​റ​യി​ൻ​കീ​ഴ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റി​നു സ​മീ​പ​ത്ത് നി​ന്നാ​ണ് സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി ട്രെ​യി​നി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. സ്കൂ​ട്ട​ർ ക​ഠി​നം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു തു​റ​ന്നു പ​രി​ശോ​ധി​ച്ചു.

ജി​ല്ല റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി എ​ന്ന് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന വ്യ​ക്തി പെ​രു​മാ​തു​റ​യി​ൽ വീ​ട് വാ​ട​ക​ക്ക് എ​ടു​ത്ത് ഏ​താ​നം ദി​വ​സം താ​മ​സി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് വ​രെ വീ​ട്ടി​ൽ ഇ​യാ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും പി​ന്നീ​ട് പു​റ​ത്തു​പോ​യ പ്ര​തി തി​രി​ച്ചു​വ​ന്നി​ട്ടി​ല്ല​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു.

യു​വ​തി കൊ​ല്ല​പ്പെ​ട്ട വീ​ട്ടി​ൽ ഇ​ന്ന​ലെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. മൃ​ത​ദേ​ഹം ക​ഠി​നം​കു​ള​ത്തും അ​വി​ടെ നി​ന്ന് യു​വ​തി​യു​ടെ വെ​ഞ്ഞാ​റ​മൂ​ട് അ​ലി​യാ​ടു​ള്ള കു​ടും​ബ വീ​ട്ടി​ൽ എ​ത്തി​ച്ച ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

ക​ഴു​ത്തി​ൽ ഉ​ണ്ടാ​യ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നും ശ​രീ​ര​ത്തി​ൽ മ​റ്റു മു​റി​വു​ക​ൾ ഒ​ന്നു​മി​ല്ലെന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പു​റ​ത്തു​നി​ന്നും കൊ​ണ്ടു​വ​ന്ന ക​ത്തി​യാ​യ​തി​നാ​ൽ ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​കം ആ​കാ​നാ​ണ് സാ​ധ്യ​ത. കു​ത്താ​നു​പ​യോ​ഗി​ച്ച ക​ത്തി മൃ​ത​ദേ​ഹ​ത്തി​ന്റെ അ​രി​കി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

നാ​ലു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക ടീ​മും കൂ​ടാ​തെ ഡാ​ൻ​സാ​ഫ് സം​ഘ​വും, ക​ഠി​നം​കു​ളം, ചി​റ​യി​ൻ​കീ​ഴ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​വും വ്യാ​പ​ക​മാ​യ തി​ര​ച്ചി​ലാ​ണ് ന​ട​ത്തു​ന്ന​ത്.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വും ക്ഷേ​ത്രം പൂ​ജാ​രി​യു​മാ​യ രാ​ജീ​വി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. ഭ​ർ​ത്താ​വ് പ​റ​യു​ന്ന​തി​ൽ ചി​ല പൊ​രു​ത്ത​ക്കേ​ട് ഉ​ള്ള​തി​നാ​ലാ​ണ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്. രാ​വി​ലെ അ​ഞ്ച​ര​യോ​ടെ ക്ഷേ​ത്ര​ത്തി​ൽ പൂ​ജ​ക്ക് പോ​യ ഭ​ർ​ത്താ​വ് 11.30ഓ​ടെ മ​ട​ങ്ങി എ​ത്തി​യ​പ്പോ​ഴാ​ണ് ആ​തി​ര ക​ഴു​ത്തി​ന് ആ​ഴ​ത്തി​ൽ കു​ത്തേ​റ്റ നി​ല​യി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Young woman murder
News Summary - The murder of the young woman; Search Vigor
Next Story