Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightടാപ്പിങ്​ തൊഴിലാളി...

ടാപ്പിങ്​ തൊഴിലാളി വെട്ടേറ്റു മരിച്ച നിലയിൽ; ഭാര്യ പൊലീസ്​ കസ്റ്റഡിയിൽ

text_fields
bookmark_border
murder
cancel
camera_altവൈര മുത്തുവിന്‍റെ വീട്ടിൽ പൊലീസ്​ പരിശോധന നടത്തുന്നു

വെള്ളറട. ടാപ്പിങ്​ തൊഴിലാളിയായ ഗൃഹനാഥനെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുകയാണ്​.

അമ്പൂരി കണ്ടംതിട്ട ജിബു ഭവനില്‍ സെല്‍വ മുത്തു (52) വാണ് വീടിനുള്ളില്‍ ദുരൂഹമായ സാഹചര്യത്തില്‍ വെട്ടേറ്റു മരിച്ചത്. ഭാര്യ ഷീബയെ നെയ്യാര്‍ ഡാം പോലീസാണ്​ കസ്റ്റഡിയിലെടുത്തത്​.

സെല്‍വ മുത്തു പരിക്കേറ്റ് കട്ടിലില്‍ കിടക്കുകയാണെന്ന് ഷീബ നാട്ടുകാരോട് പറഞ്ഞപ്പോഴാണ്​ സംഭവം പുറംലോകം അറിയുന്നത്​. വീടിനകത്തു കയറിയ നാട്ടുകാരാണ് കഴുത്തിനും തലക്കും വെട്ടേറ്റ്​ കൊല്ലപ്പെട്ട നിലയിൽ സെല്‍വ മുത്തുവിനെ കണ്ടെത്തിയത്.

മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കക്കള്‍ക്ക് വിട്ട്‌ കൊടുക്കും.വിരലടയാള വിദഗ്​ധരും ഡോഗ് സ്​കോഡും തെളിവെടുപ്പ് നടത്തി. സെല്‍വ മുത്തുവിൻെ കൊലപാതകത്തിൽ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മക്കള്‍:ജിബിന്‍ ,ജിത്തു, ബിനോയ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder
News Summary - The middle-aged man was found dead
Next Story