ബന്ധുവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsപാരിപ്പള്ളി: വീടിനുസമീപം ചീത്ത വിളിച്ച് ബഹളം ഉണ്ടാക്കുന്നത് തടഞ്ഞ വിരോധത്തിൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കല്ലുവാതുക്കൽ പുലിക്കുഴി സന്തോഷ്ഭവനിൽ സന്തോഷ് (49) ആണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഭാര്യാസഹോദരിയുടെ ഭർത്താവ് ഹരിദാസിനെയാണ് ഇയാൾ മാരകമായി കുത്തിപ്പരിക്കേൽപിച്ചത്. ഭാര്യയുമായി അകൽച്ചയിലായിരുന്ന സന്തോഷ് കഴിഞ്ഞ ബുധനാഴ്ച രാത്രി 10 ഓടെ ഭാര്യയുടെ കല്ലുവാതുക്കലുള്ള വീട്ടിലെത്തി ബഹളമുണ്ടാക്കുകയും ചീത്തവിളിക്കുകയും ചെയ്തു. ഇത് അയൽവാസികൂടിയായ ഹരിദാസ് തടയാൻ ശ്രമിച്ചപ്പോൾ പ്രതി ഹരിദാസിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഹരിദാസിന്റെ നെഞ്ചിലും വയറ്റിലും ആഴത്തിൽ മുറിവേറ്റു. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ കണ്ണന്റെ നേതൃത്വത്തിൽ എസ്.ഐ രാമചന്ദ്രൻ, എ.എസ്.ഐ ജയൻ, സി.പി.ഒമാരായ സബിത്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

