പാദസരം മോഷ്ടിച്ചയാൾ അറസ്റ്റിൽ
text_fieldsഅൻഷാദ്
കായംകുളം: വീട്ടിൽക്കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയുടെ കാലിൽനിന്നും സ്വർണ പാദസരം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ . കരുനാഗപ്പള്ളി പടനായർകുളങ്ങര ബിസ്മില്ല മൻസിലിൽ അൻഷാദാണ് (44) അറസ്റ്റിലായത്. കഴിഞ്ഞ ആഗസ്റ്റ് 17 ന് പകൽ പെരിങ്ങാലയിലായിരുന്നു സംഭവം.
ജനാലയുടെ തുറന്ന് കിടന്ന കമ്പിയഴികൾക്കിടയിൽ കൂടി കൈ കടത്തി വലിച്ചു പൊട്ടിച്ചായിരുന്നു മോഷണം. രണ്ടാംകുറ്റി ഭാഗത്ത് ഇറച്ചി വിൽപന കടയിലെ ജോലി സ്ഥലത്ത് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. കരുനാഗപ്പള്ളി, ഓച്ചിറ, ചവറ പൊലീസ് സ്റ്റേഷനുകളിലായി നിരവധി പിടിച്ചുപറി കേസുകളിൽ പ്രതിയാണ്.
ഡിവൈ.എസ്.പി അലക്സ് ബേബി, സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ശ്രീകുമാർ, മുരളീധരൻ നായർ, പൊലീസുകാരായ അൻവർ, ഫിറോസ്, ഹരികുമാർ, മനോജ്, അനീഷ്, ദീപക്, വിഷ്ണു, ശ്രീരാജ്, ഷാജഹാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

