ജ്വല്ലറിയിൽനിന്ന് സ്വർണം മോഷ്ടിച്ചയാൾ പിടിയിൽ
text_fieldsഅൽ അമീൻ
കോഴിക്കോട്: നഗരത്തിലെ ജ്വല്ലറിയിൽനിന്ന് സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ. പത്തനംതിട്ട തിരുവല്ല ചുമത്തറ സ്വദേശി മുളമൂട്ടിൽ അൽ അമീനെയാണ് (22) പൊലീസ് പിടികൂടിയത്. ഈ മാസം 20ന് മേലേപാളയത്ത് എം.എസ് ഗോൾഡ് എന്ന ജ്വല്ലറിയിൽനിന്നാണ് ഇയാൾ സ്വർണം മോഷ്ടിച്ചത്.
സ്വർണം വാങ്ങിക്കാനെന്ന വ്യാജേന കടയിലെത്തുകയും ജീവനക്കാരന്റെ ശ്രദ്ധതിരിച്ച് 25,400 രൂപ വിലയുള്ള സ്വർണമോതിരം മോഷ്ടിച്ച് കടന്നുകളയുകയുമായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരവേ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽനിന്നാണ് ഇയാളെ വ്യാഴാഴ്ച പിടികൂടിയത്. ടൗൺ എസ്.ഐമാരായ സുഭാഷ് ചന്ദ്രൻ, സുലൈമാൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. പൊലീസ് ഓഫിസർമാരായ ജിതിൻ, രജീഷ്, അഗ്രേഷ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

