മയക്കുമരുന്ന് മാഫിയക്ക് സാമ്പത്തികസഹായം ചെയ്തയാൾ അറസ്റ്റിൽ
text_fieldsമിഥുൻ
തലയോലപ്പറമ്പ്: മയക്കുമരുന്ന് മാഫിയക്ക് ലഹരിവസ്തുക്കൾ കച്ചവടം നടത്തുന്നതിന് സാമ്പത്തിക സഹായം ചെയ്തിരുന്നയാൾ പൊലീസ് പിടിയിലായി. ആർപ്പൂക്കര ഈസ്റ്റ് ചാമക്കാലയിൽ മിഥുൻ സി. ബാബുവിനെയാണ് (28) തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒമ്പതിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ നടന്ന വന്‍ കഞ്ചാവ് വേട്ടയിൽ കെന്‍സ് സാബു, രഞ്ജിത് എന്നിവരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നും ഇവർക്ക് മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തികസഹായം ചെയ്തുകൊടുത്തിരുന്നത് മിഥുനാണെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.