Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപട്ടാളക്കാരനാണെന്ന്​...

പട്ടാളക്കാരനാണെന്ന്​ പരിചയപ്പെടുത്തിയയാൾ കർഷകനിൽ നിന്ന്​ 40000 രൂപ തട്ടി

text_fields
bookmark_border
money fraud
cancel

അടിമാലി: മൂന്നാറില്‍ പട്ടാളക്കാര്‍ക്ക് ഭക്ഷണമൊരുക്കാന്‍ പച്ചക്കറി നല്‍കണമെന്ന്​ ആവശ്യപ്പെട്ട് സമീപിച്ചയാള്‍ വ്യാപാരിയെ കബളിപ്പ് 40,000 രൂപ തട്ടിയെടുത്തു. കഴിഞ്ഞ വെള്ളിയാഴ്​ച അടിമാലി ഇരുന്നൂറേക്കറിലെ പച്ചക്കറി വ്യാപാരിയില്‍നിന്നാണ് പണം കവര്‍ന്നത്.

വാഹനത്തിലെത്തിയ ഹിന്ദി സംസാരിക്കുന്നയാള്‍ താൻ പട്ടാളക്കാരനാണെന്നും മൂന്നാറിൽ ട്രെയി​നിങ്​ നടക്കുന്നിടത്തേക്ക്​ പച്ചക്കറി വേണമെന്നും​ പറഞ്ഞ്​ പരിചയത്തിലാകുകയും ഫോണ്‍ നമ്പര്‍ വാങ്ങി പോകുകയും ചെയ്​തതായി​ പരാതിയിൽ പറയുന്നു​. തൊട്ടടുത്ത ദിവസം ഒരു സ്​ത്രീ വിളിച്ച്​ കഴിഞ്ഞ ദിവസം ഫോണ്‍ നമ്പര്‍ വാങ്ങിയ പട്ടാള ഓഫിസര്‍ പറഞ്ഞതിനെ തുടർന്ന്​ പച്ചക്കറിക്ക്​ ഓര്‍ഡര്‍ നല്‍കാനാണ് വിളിച്ചതെന്നും സാധനങ്ങള്‍ പായ്ക്ക് ചെയ്​ത് വെക്കാനും വാഹനം എത്തി ഇവ ശേഖരിക്കുമെന്നും അറിയിച്ചു.

രണ്ട് മണിക്കൂറിനുശേഷം ഇവർ വീണ്ടും വിളിച്ച്​ ഗൂഗ്​ൾ പേ വഴി ഫണ്ട് ട്രാന്‍സ്​ഫര്‍ ചെയ്യാമെന്ന്​ അറിച്ചു. എന്നാല്‍, ഫണ്ട്​ ട്രാന്‍സ്​ഫര്‍ ആകുന്നില്ലെന്നും അക്കൗണ്ട്​ വഴി ഫണ്ട് കൈമാറാമെന്നും ഇതിനായി എ.ടി.എം കാർഡ്​ നമ്പർ വേണമെന്നും വീണ്ടും വിളിച്ച്​ ആവശ്യപ്പെട്ടു. നമ്പർ നൽകി ഏതാനും മിനിറ്റ് കഴിഞ്ഞപ്പോള്‍ ഫോണിലേക്ക് ഒരു ഒ.ടി.പി വന്നു. പിന്നീട് വിളിച്ചപ്പോൾ ഫണ്ട് ട്രാന്‍സ്​ഫര്‍ ആകുന്നതിന് ഒ.ടി.പി നമ്പർ കൂടി പറയാന്‍ ആവശ്യപ്പെട്ടു. വ്യാപാരി നമ്പർ നൽകുകയും ചെയ്​തു.

പിന്നാലെ രണ്ട് ഘട്ടത്തിലായി 40,000 രൂപ അക്കൗണ്ടിൽനിന്ന് നഷ്​ടമാകുകയായിരുന്നുവെന്ന്​​ വ്യാപാരി പറയുന്നു. തന്നെ വിളിച്ച നമ്പറിലേക്ക്​ തിരിച്ചുവിളിച്ചെങ്കിലും ലഭ്യമായില്ല. സമാനമായ രീതിയില്‍ രണ്ടു മാസം മുമ്പ്​ ആനവിരട്ടിയിലും മൂന്നാര്‍ രണ്ടാംമൈലിലുമായി ഹോട്ടൽ ഉടമകളെ തട്ടിപ്പിന് ഇരയാക്കിയിരുന്നു. തട്ടിപ്പിന്​ പിന്നിൽ വൻ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudbank fraud
News Summary - The man, who introduced himself as a soldier, stole Rs 40,000 from the farmer
Next Story