Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യവയസ്കനെ വെട്ടിയയാൾ പിടിയിൽ

text_fields
bookmark_border
വെട്ടുകത്തികൊണ്ടുള്ള വെട്ടിൽ ഇബ്രാഹിംകുട്ടിയുടെ ചെവി അറ്റു
മധ്യവയസ്കനെ വെട്ടിയയാൾ പിടിയിൽ
cancel

കരുനാഗപ്പള്ളി: മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് പുന്തല കിഴക്കതിൽ അൻഷാദ് (33) ആണ് പിടിയിലായത്. തൊടിയൂർ പുലിയൂർ വഞ്ചി തെക്കുള്ള ഇബ്രാഹിംകുട്ടിയുമായുണ്ടായിരുന്ന തർക്കമാണ് അക്രമത്തിലെത്തിയത്.

12ന് വൈകീട്ട് 6.40ന് ഇബ്രഹിംകുട്ടിയെ ഇടക്കുളങ്ങരയിൽ വെച്ച് അൻഷാദ് വെട്ടുകത്തിയും കമ്പിവടിയുമുപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയതിൽ ഇബ്രാഹിംകുട്ടിയുടെ ചെവി അറ്റുപോകുകയും ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അലോഷ്യസ്, എ.എസ്.ഐമാരായ സജി, ഷാജിമോൻ സി.പി.ഒ നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The man who hacked the middle-aged man was arrested
Next Story