Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവയോധികയുടെ മാല...

വയോധികയുടെ മാല പൊട്ടിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
വയോധികയുടെ മാല പൊട്ടിച്ചയാൾ അറസ്റ്റിൽ
cancel

ത​ളി​പ്പ​റ​മ്പ്: ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന് ഒ​ന്ന​ര പ​വ​ന്റെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി. മാ​ട്ടൂ​ൽ സ്വ​ദേ​ശി കൊ​യി​ലേ​രി​യ​ൻ ഹൗ​സി​ൽ ഡെ​യ്ൻ ജോ​മോ​നെ(19)​യാ​ണ് ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ പി​ടി​കൂ​ടി​യ​ത്. പൂ​ക്കോ​ത്ത് കൊ​ട്ടാ​ര​ത്തി​നു സ​മീ​പ​ത്തെ പ​ട്ടാ​ണി ക​മ​ലാ​ക്ഷി​യു​ടെ ക​ഴു​ത്തി​ൽ​നി​ന്നാ​ണ് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ഡി​സം​ബ​ർ എ​ട്ടി​ന് വൈ​കീ​ട്ട് ആ​റു മ​ണി​യോ​ടെ പൂ​ക്കോ​ത്ത് ന​ട​യി​ൽ വെ​ച്ചാ​ണ് സം​ഭ​വം.

തൃ​ച്ചം​ബ​ര​ത്തു​നി​ന്ന് പൂ​ക്കോ​ത്ത് തെ​രു​വി​ലെ വീ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു ക​മ​ലാ​ക്ഷി. പൂ​ക്കോ​ത്ത് ന​ട​യി​ലെ എ​ൽ.​ഐ.​സി ഓ​ഫി​സി​നു പി​ൻ​വ​ശ​ത്തെ റോ​ഡി​ൽ​വെ​ച്ച് എ​തി​രെ വ​രു​ക​യാ​യി​രു​ന്ന യു​വാ​വ് 74കാ​രി​യാ​യ ക​മ​ലാ​ക്ഷി​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന് മാ​ല പൊ​ട്ടി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട സ​മീ​പ​വാ​സി​യാ​യ യു​വാ​വ് മോ​ഷ്ടാ​വി​ന്റെ പി​റ​കെ​യോ​ടി പി​ടി​കൂ​ടാ​ൻ ശ്ര​മി​െ​ച്ച​ങ്കി​ലും മോ​ഷ്ടാ​വ് ദേ​ശീ​യ​പാ​ത മ​റി​ക​ട​ന്ന് ക്ലാ​സി​ക് തി​യ​റ്റ​ർ റോ​ഡി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

തൃ​ച്ചം​ബ​രം റോ​ഡി​ലെ ക​ന​റാ ബാ​ങ്ക് വ​ഴി ര​ക്ഷ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി.​സി ടി.​വി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജോ​മോ​ൻ പി​ടി​യി​ലാ​യ​ത്. സം​ശ​യം തോ​ന്നി​യ പ്ര​തി​യെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ക​യും ക​മ​ലാ​ക്ഷി തി​രി​ച്ച​റി​യു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ കെ. ​ദി​നേ​ശ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ട്ടി​ച്ചെ​ടു​ത്ത മാ​ല പ​യ്യ​ന്നൂ​രി​ലെ ഒ​രു ജ്വ​ല്ല​റി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:necklace theft
News Summary - The man who broke the necklace of an elderly woman was arrested
Next Story