അയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ചയാൾ ഒരുവർഷത്തിനുശേഷം പിടിയിൽ
text_fieldsറോയി
കട്ടപ്പന: അയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി ഒരുവർഷത്തിന് ശേഷം പിടിയിൽ. ഒളിവിൽ കഴിഞ്ഞ കാഞ്ചിയാർ കൽതൊട്ടി മാബ്ലയിൽ റോയിയാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
വഴിതർക്കത്തിന്റെ പേരിൽ അയൽവാസിയെ ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ച ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി കൽതൊട്ടിയിലെ വീട്ടിൽ എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ടായിരുന്നു അറസ്റ്റ്. 2021 സെപ്റ്റംബർ 19നാണ് വരിക്കാനിക്കൽ സിനോജിനെ റോയി വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപിച്ചത്. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ ഇടുക്കിയിൽ പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഹൈകോടതി നിഷേധിച്ചു. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്റെ നിർദേശപ്രകാരം സി.ഐ വിശാൽ ജോൺസൺ, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സജിമോൻ, അനീഷ്, ടോണി ജോൺ, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജിത്, ജിൻസ്, വനിത പൊലീസ് ഉദ്യോഗസ്ഥരായ ബിന്ദു, സോഫിയ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

