യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
text_fieldsചെങ്ങന്നൂർ: മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളി എട്ട് വർഷങ്ങൾക്കുശേഷം പിടിയിലായി. കന്യാകുമാരി നാട്ടളം പിച്ചാൻവിളയിൽ വീട്ടിൽ വിജുനെയാണ് (38) വെണ്മണി പൊലീസ് അറസ്റ്റ് ചെയ്തത്.2015ൽ വെണ്മണിയിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൊല്ലത്തെ ലോഡ്ജിൽവെച്ച് പീഡിപ്പിച്ചതിന് വെണ്മണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം എടുത്ത പ്രതി പിന്നീട് ഒളിവിൽ പോകുകയിരുന്നു.
2016ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിയുടെ മൊബൈൽ നമ്പർ ശേഖരിച്ച് ആലപ്പുഴ സൈബർസെല്ലിന്റെ സഹായത്തോടെ ഒളിസങ്കേതം കണ്ടുപിടിച്ച് ശനിയാഴ്ച തമിഴ്നാട്ടിലെ മാർത്താണ്ഡത്തുനിന്ന് അറസ്റ്റ്ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ മാർത്താണ്ഡം, തക്കല എന്നീ പൊലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാറിന്റെ നിർദേശത്തെ തുടർന്നു വെണ്മണി പൊലീസ് ഇൻസ്പെക്ടർ എ. നസീർ, സി.പി.ഒമാരായ ഗിരീഷ് ലാൽ, ജയരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

