സ്പായിലെ ജീവനക്കാരിയെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ
text_fieldsസോളമൻ
ആലുവ: തോട്ടക്കാട്ടുകര സീ സാൾട്ട് സ്പായിലെ ജീവനക്കാരിയെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. തോട്ടക്കാട്ടുകര ഓലിപ്പറമ്പിൽ സോളമനാണ് (29) പിടിയിലായത്. ആഗസ്റ്റിലാണ് സംഭവം. മലപ്പുറം സ്വദേശി റിൻഷാദ് നടത്തുന്ന സ്പായിൽ ഗുണ്ടപ്പിരിവ് ചോദിച്ചെത്തിയ സംഘം പണം കിട്ടാത്തതിനെത്തുടർന്ന് ജീവനക്കാരിയെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ സോളമനെ പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലെ മടിവാളയിൽനിന്നുമാണ് പിടികൂടിയത്.
അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ആയുധവുമായി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴടക്കുകയായിരുന്നു. പത്തോളം കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് നല്കിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ ഏപ്രിലിൽ കാപ്പ ചുമത്തിയിരുന്നു.
ആലുവ എസ്.എച്ച്.ഒ സി.എൽ. സുധീർ, എസ്.ഐമാരായ ആർ. വിനോദ്, കെ.വി. ജോയി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, പി.എസ്. ജീമോൻ, ഷാനിഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.