ലഹരിക്കടിമകളായ ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
text_fieldsതിരുവല്ല: കുറ്റൂര്‍ തൈമറവുംകരയില്‍ ലഹരിക്കടിമകളായ ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കഞ്ചാവ് വില്പനയും ഉപയോഗവും ചോദ്യം ചെയ്തവരെയാണ് മൂന്നംഗ സംഘം ഭീഷണിപ്പെടുത്തിയത്.
സംഭവത്തില്‍ തിരുവല്ല പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി എട്ട് മണിയോടെ കുറ്റൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ആനയാര്‍ ജങ്ഷനിലായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
മംഗലം, പൂതക്കുഴി സ്വദേശികളായ യുവാക്കളാണ് വടിവാളും കമ്പിവടിയുമായി എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. മയക്കുമരുന്ന് ലഹരിയിലായിരുന്ന യുവാക്കള്‍ നാട്ടുകാരെ വെല്ലുവിളിച്ചു. കൂറ്റൂരിലെ ഭൂതക്കുഴിപ്പാറ കേന്ദ്രീകരിച്ച് ലഹരി മരുന്ന് മാഫിയ സജീവമാണ്. ഇതിനെതിരെ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതാണ് യുവാക്കളെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

