നായുടെ കണ്ണ് ചൂഴ്ന്നെടുത്ത സംഭവം; പൊലീസ് അന്വേഷണം തുടങ്ങി
text_fieldsപട്ടാമ്പി: നായുടെ കണ്ണ് ചൂഴ്ന്നെടുത്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചിത്രകാരിയും അധ്യാപികയുമായ ദുർഗാ മാലതിയുടെ പരാതിയിലാണ് നടപടി. പട്ടാമ്പി എസ്.എച്ച്.ഒ പ്രശാന്ത് ക്ലിന്റ് വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ആരുമായും ശത്രുതയില്ലെന്നും നായ ആർക്കും ഉപദ്രവം ചെയ്തിരുന്നില്ലെന്നും ദുർഗാ മാലതി പറഞ്ഞു. മുമ്പ് ദുർഗാ മാലതിയുടെ ചിത്രരചനയിൽ പ്രതിഷേധിച്ച് വീടിനു നേരെ അക്രമം നടന്നിരുന്നു. അത്തരം സാഹചര്യങ്ങളൊന്നും ഇപ്പോഴില്ലെന്നാണ് വീട്ടുകാർ പറയുന്നത്. 'നക്കു' എന്ന വളർത്തു നായുടെ കണ്ണുകളാണ് ചൂഴ്ന്നെടുത്ത നിലയിൽ കഴിഞ്ഞദിവസം രാത്രി വീട്ടിനു മുന്നിൽ കാണപ്പെട്ടത്. കെട്ടിയിട്ട് വളർത്തുന്ന നായെ ഒരാഴ്ചയായി കാണാനില്ലായിരുന്നു.

