കാർ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം: യുവാവ് അറസ്റ്റിൽ
text_fieldsകിഴക്കമ്പലം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പട്ടിമറ്റം ചേലക്കുളം ചിറക്കൽപറമ്പിൽ ആദിൽ മുഹമ്മദിനെയാണ് (18) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം.
പട്ടിമറ്റം കാവുങ്ങപ്പറമ്പിൽ സനൂപിന്റെ കാറാണ് ഇയാൾ കത്തിച്ചത്. സനൂപിന്റെ ജോലിക്കാരായ അന്തർ സംസ്ഥാന തൊഴിലാളികളെ ആദിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചോദിച്ചതിലുള്ള വൈരാഗ്യത്തിലാണ് കാർ കത്തിച്ചത്. തുടർന്ന് തിരുവനന്തപുരം, ഷൊർണൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു.
കഴിഞ്ഞദിവസം രാത്രി രഹസ്യമായി വീട്ടിലേക്ക് വരുന്ന വഴി ആലുവ റെയിൽവേ സ്റ്റേഷനിൽനിന്നാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ എ.എൽ. അഭിലാഷ്, എ.എസ്.ഐമാരായ എൻ.കെ. ജേക്കബ്, എം.ജി. സജീവ്, എസ്.സി.പി.ഒ ടി.എ. അഫ്സൽ, സി.പി.ഒമാരായ ജോസി ചാക്കോ, സുബീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

