ഉത്സവത്തിനിടെ യുവാവിെൻറ തലയോട്ടി തല്ലിത്തകർത്ത സംഭവം: മൂന്നുപേർ അറസ്റ്റിൽ
text_fieldsകൊല്ലം: കരിക്കോട് കരുനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിന്റെ തലയോട്ടി തല്ലിത്തകർത്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. തട്ടാർകോണം സ്വദേശി ശരത്കുമാറിനെ ക്രൂരമായി മർദ്ദിച്ച മൂന്നുപേരെയാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേവിള സ്വദേശി ശ്രീഹരി, അയത്തിൽ നേതാജി നഗർ സ്വദേശി സുധി, തട്ടാർകോണം കൊച്ചുകാവ് അമ്പലത്തിന് സമീപം താമസിക്കുന്ന മനോജ് എന്നിവരാണ് പിടിയിലായത്.
ഫെബ്രുവരി 16നാണ് അക്രമം നടന്നത്. രാത്രിയിൽ കരുനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ പ്രതികൾ ഉത്സവം കണ്ടു നിന്നവരെ അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി. ഇതിനിടെ, തൃക്കോവിൽവട്ടം സ്വദേശിയായ ശരത്കുമാർ ഓടിമാറാൻ ശ്രമിച്ചപ്പോൾ ശ്രീഹരി തലയിൽ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു പ്രതികൾ ചേർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തു. ആക്രമണത്തിൽ ശരത്കുമാറിന്റെ തലയോട്ടിയും തോളെല്ലും പൊട്ടി. ഗുരുതരമായി പരിക്കേറ്റ ശരതിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ശരത്കുമാറിന്റെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

