Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു; ആക്രമിച്ചത് മൺവെട്ടികൊണ്ട്

text_fields
bookmark_border
ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു; ആക്രമിച്ചത് മൺവെട്ടികൊണ്ട്
cancel

കൊല്ലം: കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സാജു (38) ആണ് മരിച്ചത്. കുടുംബ പ്രശ്‌നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

വഴക്കിനിടെ പ്രിയങ്ക മൺവെട്ടികൊണ്ട് സാജുവിനെ അടിക്കുകയായിരുന്നു. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഒന്നര വർഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. വാടകവീട്ടിലായിരുന്നു ഹോം നഴ്‌സായ പ്രിയങ്ക താമസിച്ചിരുന്നത്.

വ്യാഴാഴ്ച ഉച്ചയോടെ സാജു വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയപ്പോൾ പ്രിയങ്ക മൺവെട്ടികൊണ്ട് അടിക്കുകയായിരുന്നു. തലക്ക് അടിയേറ്റ് അബോധാവസ്ഥയിലായ സാജുവിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ മരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The husband died after being beaten by wife
Next Story