Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണാതായ വീട്ടമ്മയെയും കുട്ടികളെയും മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

text_fields
bookmark_border
investigation
cancel
Listen to this Article

വെള്ളൂർ: കാണാതായ വീട്ടമ്മയെയും കുട്ടികളെയും പരാതി ലഭിച്ച് മണിക്കൂറുകൾക്കകം കണ്ടെത്തി വെള്ളൂർ പൊലീസ്. പരാതി ലഭിച്ച ഉടൻ നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിലിൽ കഴിഞ്ഞദിവസം രാത്രി 12.30ഓടെയാണ് വെള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ വിജയപ്രസാദ്, വിജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് കാരിക്കോട് സ്വദേശിയായ വീട്ടമ്മയെയും പന്ത്രണ്ടും ഏഴും വയസ്സുള്ള കുട്ടികളെയും കാണാനില്ലെന്ന പരാതി ലഭിച്ചത്. ഉടൻ അന്വേഷണം ആരംഭിച്ച പൊലീസ് ഒടുവിൽ ചെറുകര പാലത്തിനടുത്തുള്ള കുടുംബക്ഷേത്രത്തിന് സമീപത്തുനിന്നും വീട്ടമ്മയെയും കുട്ടികളെയും കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് ഇവർ വീടുവിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The housewife and children were found
Next Story