Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപട്ടാപ്പകൽ വീട്...

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു

text_fields
bookmark_border
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു
cancel

കുമളി: തേനി ജില്ലയിലെ കമ്പത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണം കവർന്നു. കമ്പം റേഞ്ച് ഓഫിസ് റോഡിലുള്ള ശരവണ​െൻറ വീട്ടിലാണ് കവർച്ച നടന്നത്.

കമ്പം ടൗണിൽ പമ്പ് മെക്കാനിക്കായി ജോലിചെയ്യുകയാണ് ശരവണൻ. കുടുംബാംഗങ്ങൾ ബന്ധുവീട്ടിൽ പോയ നേരത്താണ് കവർച്ച നടന്നത്. ശരവണൻ ടൗണിലെ കടയിലായിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വൈകീട്ട് കുടുംബാംഗങ്ങൾ തിരികെയെത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുകയായിരുന്നു.

കമ്പം ഇൻസ്പെക്ടർ ലാവണ്യയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശേഖരിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് അന്വേഷണം ആരംഭിച്ചു.


Show Full Article
TAGS:robbery 
News Summary - The house was broken into and gold was robbed
Next Story