പൊലീസുകാരെൻറ വീട് ആക്രമിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ
text_fieldsഅക്രമികൾ അടിച്ചു തകർത്ത ബൈക്ക്
കയ്പമംഗലം: എടത്തിരുത്തി മുനയത്ത് മാരകായുധങ്ങളുമായെത്തിയ സംഘം പൊലീസ് ഉേദ്യാഗസ്ഥെൻറ വീട് ആക്രമിച്ചു. കാട്ടൂർ പൊലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യാഗസ്ഥൻ കോഴിപറമ്പിൽ ഫെബിെൻറ വീടാണ് ആക്രമിച്ചത്. വീടിന് മുന്നിലെ ഷെഡിൽ നിർത്തിയിട്ട രണ്ട് ബൈക്കുകൾ അടിച്ചുതകർത്തു. ഔദ്യാഗിക ഡ്യൂട്ടിക്കായി ഉപയോഗിച്ചിരുന്ന ഡിപ്പാർട്മെൻറ് വാഹനമായ ബുള്ളറ്റും ഫെബിെൻറ ബൈക്കുമാണ് തകർത്തത്. വീടിന് പുറത്തുവെച്ചിരുന്ന സൈക്കിൾ അകത്തേക്ക് വലിച്ചെറിഞ്ഞ് വീടിനകത്ത് കടന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ പ്രണവ് (28) ആണ് പിടിയിലായത്.
ഗുണ്ട, ലഹരി മാഫിയ സംഘത്തിൽ പെട്ട പ്രണവ് ഫെബിെൻറ ബന്ധുവാണ്. കഴിഞ്ഞ ദിവസം മുനയം പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നിൽ ഫെബിൻ ആണെന്ന ധാരണയിലാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. നേരത്തേ ഫെബിെൻറ കാർ തടഞ്ഞ് വധഭീഷണി മുഴക്കിയതായും പറയുന്നു. പ്രണവിനെ കൂടാതെ അമിത് ശങ്കർ, ശരത് എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർ ഒളിവിലാണ്.
പ്രണവിനെ എടമുട്ടം ചൂലൂരിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരെൻറ നേതൃത്വത്തിൽ കയ്പമംഗലം എസ്.ഐ പി. സുജിത്തും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ മുഹമ്മദ് റാഫി, സീനിയർ സി.പി.ഒ പ്രബിൻ, സി.പി.ഒ വിപിൻദാസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
മുനയം പ്രദേശത്ത് കഞ്ചാവ്, ലഹരി, ഗുണ്ട മാഫിയ സംഘങ്ങൾ വിലസുകയാണെന്നും ദ്വീപ് പ്രദേശമായതിനാൽ മറ്റു ഭാഗങ്ങളിൽനിന്നുള്ള ക്രിമിനലുകളും ഈ പ്രദേശത്ത് സംഘം ചേരുന്നതായും നാട്ടുകാർ പറയുന്നു. കയ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയുടെ അതിർത്തിയായതിനാൽ പൊലീസ് എത്താൻ വൈകുന്നത് അക്രമികൾക്ക് രക്ഷപ്പെടാൻ സഹായകമാവുന്നതായും നാട്ടുകാർ പറയുന്നു.