കൊടുവാളുമായി കാറിൽ സഞ്ചരിച്ച ഗുണ്ടസംഘം പിടിയിൽ
text_fieldsസജിത്, ശരൺകുമാർ, സൂര്യ
മണ്ണഞ്ചേരി: കൊടുവാളുമായി കാറിൽ സഞ്ചരിച്ച ഗുണ്ടസംഘത്തെ പൊലീസ് പിടികൂടി. കുറുപ്പൻ കുളങ്ങര തയ്യിൽ സജിത്(26), മുട്ടത്തിപറമ്പ് കണ്ടത്തിൽതറ ശരൺകുമാർ (31), ചേർത്തല ചിറ്റേഴത്ത് സൂര്യ(29) എന്നിവരാണ് പിടിയിലായത്.
മൂന്നുപേരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ച റോഡ്മുക്ക് ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. മണ്ണഞ്ചേരി പ്രദേശത്തെ സംഘർഷാവസ്ഥയെത്തുടർന്ന് രാത്രി റോഡുകളിൽ പൊലീസ് ശക്തമായ പട്രോളിങ് ഏർപ്പെടുത്തിയിരിക്കുകയാണ്. എസ്.ഐ കെ.ആർ. ബിജുവിെൻറ നേതൃത്വത്തിൽ വാഹന പരിശോധന നടത്തവേ എത്തിയ കാർ നിർത്തിയ ശേഷം പെട്ടെന്ന് ഒരാൾ ഇറങ്ങി ഓടുകയായിരുന്നു.
പൊലീസെത്തി കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊടുവാൾ കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചേർത്തല സ്വദേശിയാണ് ഓടിമറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരും ക്രിമിനൽ കേസുകളിലെ പ്രതികളാണ്. ഇവർ വാടകക്കെടുത്ത കാറിൽ ആലപ്പുഴയിൽ പോയി മടങ്ങുകയായിരുന്നെന്നാണ് വിവരം. സി.ഐ പി.കെ. മോഹിത്, ഉദ്യോഗസ്ഥരായ അശോകൻ, മിഥുൻദാസ്, രഞ്ജിത്, അർഷാദ്, നെഫിൻ, അനൂപ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.