Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗുണ്ട നേതാവിനെ കരുതൽ...

ഗുണ്ട നേതാവിനെ കരുതൽ തടങ്കലിലാക്കി

text_fields
bookmark_border
ramesh kumar
cancel
camera_alt

ര​മേ​ശ് കു​മാ​ർ

Listen to this Article

കോട്ടയം: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവിനെ കരുതൽ തടങ്കലിലാക്കി. കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൂടിയായ വെള്ളാവൂര്‍ കുന്നുംഭാഗം കിഴക്കേകര വീട്ടിൽ രമേശ് കുമാറിനെയാണ് കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തത്.

മണിമല പൊലീസ് അറസ്റ്റ് ചെയ്ത് രമേശ് കുമാറിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. മണിമല, കറുകച്ചാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അതിക്രമിച്ചു കയറി വസ്തുവകകൾ നശിപ്പിക്കുക, ദേഹോപദ്രവമേൽപ്പിക്കുക, കൂട്ടായ കവർച്ച, കൊലപാതകശ്രമം എന്നീ കുറ്റകൃത്യങ്ങളിൽ പ്രതിയായ രമേശ് കുമാറിനെതിരെ കാഞ്ഞിരപ്പള്ളി, കണ്ണൂർ ജില്ലയിലെ കേളകം എന്നീ പൊലീസ് സ്റ്റേഷനുകളിൽ സ്ത്രീപീഡന കേസുകളും നിലവിലുണ്ട്. പത്തനംതിട്ട ചിറ്റാർ സ്റ്റേഷനിലെ ദേഹോപദ്രവ കേസിലും മണിമല സ്റ്റേഷനിലെ നരഹത്യാശ്രമ കേസിലും റിമാൻഡിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custodygoonda leader
News Summary - The goonda leader was taken into reserve custody
Next Story