പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
text_fieldsശിവരാജൻ, തങ്കച്ചൻ
അടിമാലി: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് രണ്ടു കേസിലായി രണ്ടുപേരെ രാജാക്കാട് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ബൈസൺവാലി സൊസൈറ്റിമേട് വള്ളോമാക്കൽ തങ്കച്ചൻ (58), ബൈസൺവാലി കണക്കാഞ്ചേരിക്കുടിയിൽ താമസം താത്ത എന്ന ശിവരാജൻ (59) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുമ്പ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചതായി ചൈൽഡ് ലൈനിൽ പരാതി ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അടിമാലി മജിസ്ട്രേറ്റ് കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. എസ്.ഐമാരായ ടി.പി. ജൂഡി, സജി എൻ. പോൾ, എ.എസ്.ഐ അജിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജയചന്ദ്രൻ, നിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

