പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
text_fieldsപട്ന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ സിവാനിൽ ശനിയാഴ്ചയാണ് സംഭവം. രക്ഷാബന്ധൻ ആഘോഷിക്കാൻ സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ നാലുപേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി റോഡരികിലെ കുറ്റിക്കാട്ടിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. നിലവിളി കേട്ട് കാർ യാത്രികൻ എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇദ്ദേഹം പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പവൻകുമാർ, അങ്കിത് കുമാർ, ഇമാമുദ്ദീൻ, ദിനേശ് കുമാർ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇവരിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
പീഡനത്തിനിരയായ പെൺകുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ആളൊഴിഞ്ഞ വഴികളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ തമ്പടിക്കുന്നതായും ഇവർ വഴിയാത്രക്കാർക്ക് ഭീഷണിയാണെന്നും ഗ്രാമവാസികൾ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

