മകന്‍റെ പേര് പറഞ്ഞ് വീട്ടിലെത്തിയ മാന്യൻ വയോധികയുടെ മാല കവർന്ന് കടന്നു
text_fieldsകിളിമാനൂർ: ഒറ്റക്ക് താമസിക്കുന്ന, കാഴ്ചയും കേൾവിയും കുറഞ്ഞ വയോധികയുടെ സ്വർണമാല വീട്ടിലെത്തിയ അപരിചിതൻ കവർന്നു. കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം അയ്യപ്പൻകാവ് നഗർ കുന്നുവിളവീട്ടിൽ പൊന്നമ്മ (87) യുടെ മാലയാണ് കവർന്നത്. വയോധികന്‍റെ മകന്‍റെ പേര് പറഞ്ഞുകൊണ്ടാണ് അപരിചിതൻ വീട്ടിനകത്തേക്ക് കയറിയതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ഗവ. എച്ച്.എസ്.എസ്- അയ്യപ്പൻകാവ്നഗർ റോഡിനരികിലാണ് പൊന്നമ്മയുടെ വീട്. കാഴ്ച ശേഷിയും കേൾവി ശക്തിയും കുറവുള്ള പൊന്നമ്മ ഒറ്റക്കാണ് താമസിക്കുന്നത്.
ബൈക്കിലെത്തിയയാൾ വീട്ടുമുറ്റത്ത് വാഹനം വച്ച ശേഷം പടികൾ കയറി വീട്ടിലേക്ക് വന്നു. ഇളയ മകനായ ഓട്ടോ ഡ്രൈവർ ചന്ദ്രബാബുവിൻ്റെ വീടല്ലേ എന്ന് ചോദിച്ചത്രേ. വ്യക്തമായി കേൾക്കാനായി അടുത്തേക്ക് ചെന്ന സമയം കഴുത്തിൽ കിടന്ന ഒരു പവൻ്റെ മാല പൊട്ടിച്ച് കടന്നു കളഞ്ഞതായി ഇവർ കിളിമാനൂർ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

