Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗു​ണ്ടാ​നേ​താ​വി​നെ...

ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

text_fields
bookmark_border
crime
cancel
camera_alt

ദി​നേ​ശ്

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ ക​മ്മ​ന​ഹ​ള്ളി​യി​ലെ ഹോ​ട്ട​ലി​ൽ ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. 34കാ​ര​നാ​യ ദി​നേ​ശാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ 12 പേ​ർ അ​റ​സ്റ്റി​ലാ​യി.

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം മു​റി​യെ​ടു​ക്കാ​ൻ ഹോ​ട്ട​ലി​ലെ​ത്തി​യ​താ​യി​രു​ന്നു ദി​നേ​ശ്. റി​സ​പ്ഷ​നി​സ്റ്റ് മു​ൻ​കൂ​റാ​യി പ​ണ​മ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ചി​ല കൂ​ട്ടു​കാ​ർ പ​ണ​മെ​ടു​ക്കാ​നാ​യി എ.​ടി.​എ​മ്മി​ലേ​ക്കു പോ​യി.

ഹോ​ട്ട​ലി​ന്റെ റി​സ​പ്ഷ​നി​ലി​രി​ക്കെ, ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ദി​നേ​ശ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. കൃ​ത്യം നി​ർ​വ​ഹി​ച്ച​ശേ​ഷം മി​നി​റ്റു​ക​ൾ​ക്ക​കം സം​ഘം ര​ക്ഷ​പ്പെ​ട്ടു.

ബാ​ന​സ്‍വാ​ടി പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ് നാ​ലു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് 24 മ​ണി​ക്കൂ​റി​ന​കം 12 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ​വ​രെ​ല്ലാം ന​ഗ​ര​ത്തി​ൽ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്.

രാ​മ​മൂ​ർ​ത്തി ന​ഗ​ർ സ്വ​ദേ​ശി ദി​ലീ​പ് എ​ന്ന ഗു​ണ്ട​യു​മാ​യി ദി​നേ​ശ് വൈ​ര​ത്തി​ലാ​യി​രു​ന്നെ​ന്നും ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ സം​ഘാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പ​ദ്ധ​തി​യി​ടാ​നു​ള്ള ദി​​നേ​ശി​ന്റെ ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​കം അ​ര​ങ്ങേ​റി​യ​തെ​ന്നു​മാ​ണ് പൊ​ലീ​സി​ന്റെ നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsGang leader killed
News Summary - The gang leader was hacked to death
Next Story