പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ച ഗുണ്ട തലവനും സംഘവും അറസ്റ്റില്‍
text_fieldsബിജു, ബിനു, ജിജോ വർഗീസ്
അമ്പലപ്പുഴ: പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കാപ്പ ചുമത്തപ്പെട്ട ഗുണ്ട തലവൻ കൊപ്പാറ ബിജുവും സംഘവും അറസ്റ്റിൽ.
മാവേലിക്കര തഴക്കര പഞ്ചായത്ത് 15ാം വാർഡിൽ അറുനൂറ്റിമംഗലം മുറിയിൽ മാധനം വീട്ടിൽ ബിജു (കൊപ്പാറ ബിജു -42), മാവേലിക്കര പഞ്ചായത്ത് 12ാം വാർഡിൽ കുറത്തികാട് കാരോലിൽ വീട്ടില്‍ ബിനു (42), മാന്നാർ ചെന്നിത്തല പഞ്ചായത്ത് എട്ടാം വാർഡിൽ ചെറുകോൽ മുറിയിൽ കുറ്റിയാറ കിഴക്കേതിൽ വീട്ടിൽ ജിജോ വർഗീസ് (35) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ദ്വിജേഷും സംഘവും അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി പട്രോളിങ്ങിനിടെ സംശയാസ്പദമായി തീരദേശ റോഡിൽ വളഞ്ഞവഴിയിൽ നിൽക്കുന്നതുകണ്ട് ഇവരെ ചോദ്യം ചെയ്ത പൊലീസിനു നേർക്ക് ആക്രമണം നടത്തുകയായിരുന്നു.

