അകത്തുമുറിയില്‍ യുവതിയെ ആക്രമിച്ച ഒന്നാം പ്രതിയും അറസ്റ്റില്‍
text_fieldsവര്‍ക്കല: അകത്തുമുറിയില്‍ യുവതിയെയും ഒപ്പമുണ്ടായിരുന്നയാളെയും ആക്രമിച്ച കേസിലെ മൂന്നാമനും അറസ്റ്റിലായി. ചെറുന്നിയൂർ വെന്നിക്കോട് അകത്തുമുറി കുന്നുവിള വീട്ടിൽ നിന്ന് ചെമ്മരുതി വില്ലേജിൽ പാളയംകുന്ന് നന്ദനംവീട്ടിൽ താമസിക്കുന്ന അജയൻ (38) ആണ് വെള്ളിയാഴ്ച അറസ്റ്റിലായത്.
കേസിലെ രണ്ടും മൂന്നും പ്രതികളായ ചെറുന്നിയൂര്‍ വെന്നികോട് അകത്തു കുന്നുവിള വീട്ടില്‍ വിജയന് (36), മേല്‍വെട്ടൂര്‍ കാട്ടുവിള ജയശ്രീ മന്ദിരത്തില്‍ ഷിബി (52) എന്നിവരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഒന്നിന് വൈകീട്ട് ആറരേയാടെയാണ് യുവതിക്ക് നേരേ മൂവർസംഘം അതിക്രമം നടത്തിയത്.
അകത്തുമുറി ബസ് സ്റ്റോപ്പിലും റെയില്‍വേ സ്റ്റേഷന് പരിസരത്തുമാണ് അവർ യുവതിയെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതും ദേഹോപദ്രവം ഏല്‍പ്പിച്ചതും. തുടർന്ന് മൊബൈൽ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു.
യുവതിയുടെ കൂടെ ജോലി ചെയ്യുന്ന അരുണ്‍കുമാര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചപ്പോൾ അയാളെയും പ്രതികള്‍ ആക്രമിച്ചു. യുവതിയെ ഒന്നാം പ്രതി കല്ലെറിഞ്ഞ് വലത് കാല്‍മുട്ടിന് ക്ഷതം ഏല്‍പ്പിക്കുകയും റെയില്‍വേ ട്രാക്കില്‍ തള്ളിയിടുകയും ചെയ്തിരുന്നു. പ്രാണരക്ഷാര്‍ഥം സമീപവാസിയുടെ വീട്ടില്‍ അഭയം തേടിയ യുവതിയെയും അരുണ്‍ കുമാറിനെയും പിന്തുടര്ന്നെത്തിയ പ്രതികള്‍ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
വര്‍ക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ എസ്. സനോജ്, എസ്.ഐ രാഹുല്‍, െപാലീസുകാരായ ഉണ്ണിരാജ്, വിനോദ്, ഫാറൂഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെയെല്ലാം പിടികൂടിയത്. മൂന്ന് പ്രതികളും റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

