സ്ഫോടകവസ്തു പൊട്ടി യുവാവിെൻറ മരണം: രണ്ടുപേർ കൂടി പിടിയിൽ
text_fieldsആലപ്പുഴ: ചാത്തനാട് സ്ഫോടകവസ്തു പൊട്ടി യുവാവ് മരിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. മാരാരിക്കുളം സൗത്ത് വടശേരി ജിനോയ് (24), തിരുവനന്തപുരം ബീച്ച് പുത്തൻവീട് ജോളി (39) എന്നിവരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് കൊല്ലപ്പെട്ട കണ്ണനുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കണ്ണൻ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ജോളി ഓമനപ്പുഴ റിസോർട്ടിൽ താമസിച്ചിരുന്നു.
ഇയാൾക്കെതിരെ ബോംബ് നിർമിച്ചതിന് മുമ്പും കേസുണ്ട്. ബോംബ് നിർമിക്കാൻ സഹായിച്ചതിനാണ് രണ്ടുപേരും അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി പാതിരാപ്പള്ളിയിൽനിന്നാണ് ഇവരെ പിടികൂടിയത്. 19ന് രാത്രിയാണ് സ്ഫോടനത്തിൽ തോണ്ടൻകുളങ്ങര കിളിയൻപറമ്പ് അരുൺകുമാർ (ലേ കണ്ണൻ -29) കൊല്ലപ്പെട്ടത്.
ഈ കേസിൽ അവലൂക്കുന്ന് രേഷ്മ നിവാസിൽ രാഹുൽ രാധാകൃഷ്ണൻ (32), ഗേറ്റിങ്കൽ ഷിജോ ആൻറണി (ചിന്നുക്കുട്ടൻ -25) എന്നിവർ നിലവിൽ റിമാൻഡിലാണ്.