Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരി വേട്ട തുടരുന്നു;...

ലഹരി വേട്ട തുടരുന്നു; ലക്ഷങ്ങൾ വിലവരുന്ന ബ്രൗൺ ഷുഗർ പിടിച്ചെടുത്തു

text_fields
bookmark_border
jalaludheen
cancel
camera_alt

ജ​ലാ​ലു​ദ്ദീ​ൻ

കോ​ത​മം​ഗ​ലം: ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ബ്രൗ​ൺ ഷു​ഗ​ർ പി​ടി​ച്ചെ​ടു​ത്തു. അ​സം സ്വ​ദേ​ശി ജ​ലാ​ലു​ദ്ദീ​ൻ 25 ഗ്രാം ​ഹെ​റോ​യി​നു​മാ​യി പി​ടി​യി​ലാ​യ​താ​ണ്​ ഒ​ടു​വി​ല​ത്തെ സം​ഭ​വം.

ക​ഴി​ഞ്ഞ​ദി​വ​സം ആ​ൻ തി​യ​റ്റ​റി​ന് സ​മീ​പം പി​ടി​കൂ​ടി​യ ഹെ​റോ​യി​ൻ കേ​സ് പ്ര​തി​യി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ത​മം​ഗ​ലം ടൗ​ൺ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് കോ​ഴി​പ്പി​ള്ളി ഭാ​ഗ​ത്തു​നി​ന്ന് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മൊ​ബൈ​ൽ ഫോ​ണി​ന്റെ ബ്ലൂ ​ടൂ​ത്ത് സ്പീ​ക്ക​റി​നു​ള്ളി​ൽ അ​തി​ര​ഹ​സ്യ​മാ​യാ​ണ് ഇ​യാ​ൾ ബ്രൗ​ൺ​ഷു​ഗ​ർ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ​യാ​ഴ്ച അ​സ​മി​ൽ പോ​യി ബ്രൗ​ൺ ഷു​ഗ​ർ എ​ടു​ത്ത് ട്രെ​യി​ൻ മാ​ർ​ഗം ആ​ലു​വ​ക്ക്​ ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യെ പി​ടി​ച്ച​ത​റി​ഞ്ഞ് കോ​യ​മ്പ​ത്തൂ​രി​ൽ ഇ​റ​ങ്ങി ബ​സ് മാ​ർ​ഗം കോ​ത​മം​ഗ​ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ല​ഹ​രി മ​രു​ന്നു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​ജോ​സ് പ്ര​താ​പ്, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ കെ.​എ. നി​യാ​സ്, എ.​ഇ. സി​ദ്ദീ​ഖ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​സി. എ​ൽ​ദോ, എം.​എം. ന​ന്ദു, ബേ​സി​ൽ കെ. ​തോ​മ​സ് എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brown sugar
News Summary - The drunk hunt continues; Worth lakhs Brown sugar seized
Next Story