Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബസിടിച്ച് ഗൃഹനാഥൻ...

ബസിടിച്ച് ഗൃഹനാഥൻ മരിച്ച സംഭവം ഡ്രൈവർ കീഴടങ്ങി

text_fields
bookmark_border
anas
cancel
camera_alt

ബ​സ് ഡ്രൈ​വ​ർ അ​ന​സ്

തോ​പ്പും​പ​ടി: അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞ സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി ചാ​ല​പ്പ​റ​മ്പി​ൽ ലോ​റ​ൻ​സ് വ​ർ​ഗീ​സ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രു മാ​സ​മാ​യി ഒ​ളി​വി​ലി​രു​ന്ന ഡ്രൈ​വ​ർ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ 'ഷാ​ന' ബ​സി​ന്‍റെ ഡ്രൈ​വ​ർ ആ​ല​പ്പു​ഴ എ​ര​മ​ല്ലൂ​ർ ക​ണി​യാം​പ​റ​മ്പി​ൽ കെ.​എ​ച്ച് അ​ന​സാ​ണ്​ (26) അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ണ്ണ​മാ​ലി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്‌.​രാ​ജേ​ഷി​ന്‍റെ മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി ബം​ഗ​ളൂ​രു, മൈ​സൂ​രു, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലും അ​രൂ​രും ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. മ​രി​ച്ച ലോ​റ​ൻ​സി​ന്‍റെ പെ​ൺ​മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ തെ​രു​വി​ൽ സ​മ​ര​ത്തി​നെ​ത്തി​യി​രു​ന്നു. അ​ന​സി​നെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ ​ സെ​ഷ​ൻ​സ് കോ​ട​തി​യി​ലും ഹൈ​കോ​ട​തി​യി​ലും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ര​ണ്ടും ത​ള്ളി​യി​രു​ന്നു. പൊ​ലീ​സി​ന്‍റെ​ആ​വ​ശ്യ​പ്ര​കാ​രം അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus DriverDeathnewsaccident news
News Summary - The driver surrendered in the incident where the head of the household was killed by the bus
Next Story