Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേരാമ്പ്രയിലെ തോട്ടിൽ കണ്ടെത്തിയ മൃത​ദേഹം വേളൂര്‍ സ്വദേശിനിയുടെതെന്ന് തിരിച്ചറിഞ്ഞു: ദുരൂഹത

text_fields
bookmark_border
anu
cancel
camera_alt

അനു

കോഴിക്കോട്: പേരാമ്പ്ര നൊച്ചാടിനടുത്ത് തോട്ടിൽ കണ്ടെത്തിയ മൃതദേഹം വാളൂർ സ്വദേശിനിയുടേതെന്ന് തിരിച്ചറിഞ്ഞു. അനു എന്ന യുവതിയുടെതാണ് മൃതദേഹം. ഇന്നലെ രാവിലെ 8.30ന് വീട്ടിൽ നിന്ന് പോയതായിരുന്നു. തുടർന്ന് വൈകിട്ടോടെ ബന്ധുക്കൾ കാണാനില്ലെന്ന് പേരാ​മ്പ്ര ​പൊലീസിൽ പരാതി നൽകിയിരുന്നു. ഇതനുസരിച്ച് പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ, ഇന്ന് രാവിലെ 11 മണിക്കാണ് അർദ്ധനഗ്നയായ നിലയിൽ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടിലാണ് കമിഴ്‌ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം പുറത്തെടുത്തിരുന്നില്ല. ആര്‍.ഡി.ഒ എത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ആര്‍.ഡി.ഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The dead body found in the stream of Perambra was identified as that of a native of Vellore
Next Story