കടക്കാരനെ ഉപദ്രവിച്ചു: തടഞ്ഞ പൊലീസുകാരനും മർദനം; അഞ്ച് യുവാക്കൾ അറസ്റ്റിൽ
text_fieldsസാം കെ. ചാക്കോ, ജോസഫ് എബ്രഹാം, അനസ് ജോൺസൺ, അജിൻ, സിദ്ധാർഥ്
പത്തനംതിട്ട: കടക്കുള്ളിൽ അതിക്രമിച്ചുകയറി ഉടമയെ ഉപദ്രവിച്ച യുവാക്കളുടെ സംഘത്തെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് മർദനം. റാന്നി സ്വദേശികളായ അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകീട്ട് ആറേകാലിന് മൈലപ്ര പള്ളിപ്പടിയിലാണ് സംഭവം. കടയിൽ അതിക്രമിച്ചുകയറി കടയുടമയെ ഉപദ്രവിക്കുന്നതറിഞ്ഞെത്തിയ തടഞ്ഞ പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്മെന്റ് യൂനിറ്റിലെ സി.പി.ഒ ആലപ്പുഴ ചേർത്തല പട്ടണക്കാട് സ്വദേശി ശരത് ലാനിനാണ് യുവാക്കളുടെ മർദനം ഏറ്റത്. റാന്നി നെല്ലിക്കാമൺ കിഴക്കേതിൽവീട്ടിൽ സാം കെ. ചാക്കോ (19), റാന്നി പഴവങ്ങാടി കളികാട്ടിൽ വീട്ടിൽ ജോസഫ് എബ്രഹാം (19), റാന്നി നെടുപറമ്പിൽ അനസ് ജോൺസൺ (23), റാന്നി കരികുളം നെടുപറമ്പിൽ അജിൻ (20), കുമ്പഴവടക്കുപുറം അഞ്ചുമരുതിയിൽ സിദ്ധാർഥ് (19) എന്നിവരാണ് പിടിയിലായത്.
കാറിൽ വന്ന പ്രതികൾ, കടയുടമയെ ഉപദ്രവിക്കുന്നത് കണ്ടയാളുകൾ പള്ളിപ്പടി പോയന്റിൽ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ശരത് ലാലിനെ വിവരം അറിയിച്ചു. വിഷയത്തിൽ ഇടപെട്ടതോടെ പിന്നീട് ശരത്തിനെ മർദിച്ചു. ഒന്നാം പ്രതി സാം, പട്ടികകൊണ്ട് പൊലീസ് ഉദ്യോഗസ്ഥന്റെ വലതുകൈയിൽ അടിച്ചു പരിക്കേൽപിച്ചു. ആറേമുക്കാലിനു സംഘത്തിലെ മൂന്നുപേരാണ് കടക്കാരനുമായി തർക്കത്തിലായത്. ഇതിനിടെ കാറിലിരുന്ന രണ്ടുപേരും കൂടിയെത്തി ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം യുവാക്കളെ കസ്റ്റഡിയിലെടുത്തു. ശരത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മർദനത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത പത്തനംതിട്ട പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

