Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകണ്ടക്ടര്‍ പേനകൊണ്ട്...

കണ്ടക്ടര്‍ പേനകൊണ്ട് കുത്തി; വിദ്യാര്‍ഥിയുടെ മൂക്കിന് പരിക്ക്​

text_fields
bookmark_border
crime
cancel

പെ​രു​മ്പാ​വൂ​ര്‍: കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ട​ക്ട​ര്‍ പേ​ന​കൊ​ണ്ട് മു​ഖ​ത്ത് കു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്​ വി​ദ്യാ​ര്‍ഥി​യു​ടെ മൂ​ക്കി​ന് പ​രി​ക്കേ​റ്റ​താ​യി പ​രാ​തി. പു​ല്ലു​വ​ഴി ജ​യ​കേ​ര​ളം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ര്‍ഥി മു​ഹ​മ്മ​ദ് അ​ല്‍സാ​ബി​ത്ത് ന​സീ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യു​ടെ പ​രാ​തി​യിൽ ആ​ലു​വ-​മൂ​വാ​റ്റു​പു​ഴ റൂ​ട്ടിലോടുന്ന ബ​സ്​ലെ ക​ണ്ട​ക്ട​ര്‍ പെ​രു​മ്പാ​വൂ​ര്‍ കീ​ഴി​ല്ലം സ്വ​ദേ​ശി വി​മ​ലി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം. ബാ​ഗ് ബ​സി​ന്റെ ബെ​ര്‍ത്തി​ൽ വെ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെന്നും സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ വി​ദ്യാ​ര്‍ഥി വെ​ച്ചി​​െല്ലന്നും ക്ഷുഭിതനായ ക​ണ്ട​ക്ട​ര്‍ വി​ദ്യാ​ര്‍ഥി​യെ അ​സ​ഭ്യം പ​റ​ഞ്ഞ് പേ​ന​കൊ​ണ്ട് മു​ഖ​ത്ത് കു​ത്തിയെന്നുമാണ് പരാതി.

വി​ദ്യാ​ര്‍ഥി​യു​ടെ ഇ​ട​തു ക​ണ്‍പോ​ള​യി​ലും മൂ​ക്കി​ന്‍റെ അ​റ്റ​ത്തും മു​റി​വേ​റ്റ​തി​നെ​ത്തു​ട​ര്‍ന്ന് ചി​കി​ത്സ തേ​ടി. അതേസമയം വിദ്യാർഥികൾ കണ്ടക്ടറെ ആക്രമിക്കാൻ മുതിർന്നതാണെന്നാണ് അ​സി. ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫി​സ​ര്‍ പറയുന്നത്. പ​രി​ക്കേ​റ്റ ക​ണ്ട​ക്ട​ർ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsconductor
News Summary - The conductor poked with a pen; The student's nose was injured
Next Story