Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയെ മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്ന് മക്കൾ

text_fields
bookmark_border
crime news
cancel

അഗർത്തല: 62കാരിയെ മക്കൾ മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു. ത്രിപുരയിലെ ഖമർബാരിയിൽ ശനിയാഴ്ചയായിരുന്നു സംഭവം.

കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒന്നര വർഷം മുമ്പ് ഭർത്താവ് മരിച്ച ഇവർ മക്കളോടൊപ്പമായിരുന്നു താമസം.

മധ്യവയസ്ക്കയായ സ്ത്രീയെ ജീവനോടെ കത്തിച്ചുവെന്ന് വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയാതായി ജിറാനിയയിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ കമൽ കൃഷ്ണ കൊളോയി പറഞ്ഞു

സംഭവത്തിൽ മക്കളെ അറസ്റ്റ് ചെയ്തതായും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

ഈ വർഷം ഏപ്രിലിൽ ചണ്ഡീഗഡിൽ സമാനമായ സംഭവം നടന്നിരുന്നു. 26 കാരിയായ യുവതിയെ ആൺ സുഹൃത്ത് തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The children tied up the mother and burned her alive
Next Story