Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനിരന്തരവും...

നിരന്തരവും അതിക്രൂരവുമായ പീഡനമാണ്​ വാളയാർ പെൺകുട്ടികളെ ആത്മഹത്യയിലേക്ക്​ നയിച്ചതെന്ന്​ സി.ബി.ഐ

text_fields
bookmark_border
Valayar
cancel

പാലക്കാട്​: നിരന്തരവും അതിക്രൂരവുമായ പീഡനമാണ്​ വാളയാർ പെൺകുട്ടികളെ ആത്മഹത്യയിലേക്ക്​ നയിച്ചതെന്ന്​ സി.ബി.ഐ കുറ്റപത്രം. കുട്ടികൾ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന പൊലീസിന്‍റെ കണ്ടെത്തൽ ശരിവെക്കുന്നതാണ്​ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രവും. കുട്ടികളുടെ ശരീരത്തിൽ പിടിവലി നടന്നതി​‍െൻറ ലക്ഷണങ്ങളോ മുറിവോ ചതവോ ഉണ്ടായിരുന്നില്ല. മൂത്തകുട്ടിയുടെ മരണത്തിന്​ ദൃക്സാക്ഷിയായ ഇളയകുട്ടി ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിരുന്നതായും സി.ബി.​ഐ പറയുന്നു. അത്​ സാധൂകരിക്കുന്ന സാക്ഷിമൊഴികൾ കുറ്റ​പത്രത്തിലുണ്ട്​.

ഒമ്പതുവയസ്സുള്ള ഇളയകുട്ടി കട്ടിലിന്​ മുകളിൽ കസേര വെച്ച്​ കയറിയാണ്​ ഷെഡിന്‍റെ ഉത്തരത്തിൽ കുരുക്കിട്ടതെന്ന്​ കുറ്റപത്രത്തിൽ പറയുന്നു. ഡമ്മി പരിശോധനയുടെ അടിസ്ഥാനത്തിലാണ്​ മരണം ആത്മഹത്യയാണെന്ന്​ കുറ്റപ​ത്രത്തിൽ വിവരിക്കുന്നത്​. കുട്ടികളുടെ ഉയരവും വീട്ടിലുണ്ടായിരുന്ന കട്ടിൽ, കസേര എന്നിവയുടെ ഉയരവും രേഖപ്പെടുത്തുന്നതിൽ ആദ്യഘട്ടത്തിൽ പൊലീസിന്​ വീഴ്​ച പറ്റിയതായും സി.ബി.​ഐ പറയുന്നു. പൊലീസ്​ അന്വേഷണത്തിന്​ ഒന്നര വർഷമെടുത്തപ്പോൾ ഒമ്പതു മാസംകൊണ്ടാണ്​ സി.ബി.​ഐ അന്വേഷണം പൂർത്തിയാക്കിയത്​.

71 പുതിയ സാക്ഷികളെ കേസിൽ സി.ബി.​ഐ ഉൾപ്പെടുത്തിയിട്ടുണ്ട്​. 125 ശാസ്​ത്രീയ തെളിവുകൾ വിശകലനം ചെയ്​തു. തിരുവനന്തപുരം സ്​പെഷൽ യൂനിറ്റ്​ എസ്​.പി നന്ദകുമാർ നായരുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്​.പി ടി.പി. അനന്തകൃഷ്​ണൻ, സി.ഐ വി. മുരളീധരൻ, ​എസ്​.​ഐമാരായ സി. ഗംഗാധരൻ, കെ. ഹരീഷ്​, എം. ഗോവിന്ദനുണ്ണി, പി. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ്​ അന്വേഷണം പൂർത്തിയാക്കിയത്​. അതേസമയം, കുട്ടികളുടെ മരണം ആത്മഹത്യയാ​ണെന്ന സി.ബി.​ഐ കണ്ടെത്തൽ തള്ളിയ വാളയാർ സമര സമിതിയും കുട്ടികളുടെ അമ്മയും ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്​. പൂർണരേഖ കിട്ടിയശേഷം നിയമോപദേശം തേടും. നിർണായകമായ ഒ​​ട്ടേറെ വിവരങ്ങൾ സി.ബി.ഐ പരിഗണിച്ചില്ലെന്നും കേസ്​ അട്ടിമറിച്ചതായി സംശയിക്കുന്നതായും സമരസമിതി ആരോപിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valayar casevalayar girlsatrocities against childrenrape
News Summary - The CBI has said that the Valayar girls committed suicide due to constant and brutal torture
Next Story