രാത്രി 300 കമുങ്ങിൻ തൈകൾ വെട്ടി നശിപ്പിച്ച കേസ്: പ്രതികൾ പിടിയിൽ
text_fieldsവാഴക്കാട് വട്ടപ്പാറ കമുക് വെട്ടുകേസിലെ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
എടവണ്ണപ്പാറ: രാത്രി 300 കമുങ്ങിൻ തൈകൾ വെട്ടി നശിപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ. പണിക്കരപ്പുറായ സ്വദേശികളായ കോട്ടയം കുന്നത്ത് ശശികുമാർ (42), എടവണ്ണപ്പാറ നാദാകോട്ടിൽ വിനോദ് (41), കിളിയൻതൊടി ഹരിദാസൻ (42) എന്നിവരെയാണ് വാഴക്കാട് എസ്.ഐ പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. മൂന്നുവർഷം പ്രായമായ തൈകൾ വെട്ടി നശിപ്പിച്ചതിനെതിരെ കർഷകരുടെ ഭാഗത്തുനിന്ന് പ്രതിഷേധങ്ങളുണ്ടായിരുന്നു. പരിസരത്തെ സി.സി.ടി.വി പരിശോധനയാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. സമാന രീതിയിലുണ്ടാവുന്ന സംഭവങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ പ്രദീപ് കുമാർ, പൊലീസുകാരായ ബദറുൽ ജമാൽ, പ്രദീപ്, അജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.