Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightശബരിമല സ്ത്രീ...

ശബരിമല സ്ത്രീ ​പ്ര​വേ​ശ​നം: കെ.​പി. ശശികലക്കെതിരായ കേസ് റദ്ദാക്കി

text_fields
bookmark_border
KP Shashikala
cancel

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​ന​ത്തെ​തു​ട​ർ​ന്നു​ള്ള പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല​ക്കെ​തി​രെ തൊ​ടു​പു​ഴ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സും ഇ​തി​ലെ തു​ട​ർ​ന​ട​പ​ടി​ക​ളും ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. ശ​ശി​ക​ല ന​ൽ​കി​യ ഹ​ര​ജി​യി​ൽ ജ​സ്റ്റി​സ് കെ. ​ഹ​രി​പാ​ലി​ന്റെ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2019 ജ​നു​വ​രി ര​ണ്ടി​ന് മ​ണ​ക്കാ​ട് ജ​ങ്​​ഷ​നി​ൽ അ​ന​ധി​കൃ​ത​മാ​യി യോ​ഗം ചേ​ർ​ന്നെ​ന്നും ഒ​രാ​ളെ ആ​ക്ര​മി​ച്ചെ​ന്നു​മാ​ണ് ശ​ശി​ക​ല​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ്.

തൊ​ടു​പു​ഴ പൊ​ലീ​സ് എ​ടു​ത്ത കേ​സി​ൽ അ​ന്തി​മ​റി​പ്പോ​ർ​ട്ട് തൊ​ടു​പു​ഴ ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യോ തൊ​ടു​പു​ഴ​യി​ലെ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നുമാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രി​യു​ടെ വാ​ദം. ഹ​ര​ജി​ക്കാ​രി​ക്കെ​തി​രെ തെ​ളി​വു​ക​ളോ ആ​രോ​പ​ണ​മോ ഇ​ല്ല. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ല്ല പ്ര​തി​ചേ​ർ​ത്ത​ത്. കേ​സി​ൽ ആ​ദ്യം പ്ര​തി​യാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് അഭിഭാഷകൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala woman entryKP Shashikala
News Summary - The case against K.P. Shashikala was dismissed
Next Story