Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോട്ടക്കലിൽ ബസ് തടഞ്ഞ്...

കോട്ടക്കലിൽ ബസ് തടഞ്ഞ് ഡ്രൈവറെ ക്രൂരമായി മർദിച്ചു

text_fields
bookmark_border
basheer
cancel
camera_alt

അ​ക്ര​മി​ക​ളു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ​സ് ഡ്രൈ​വ​ർ ബ​ഷീ​ർ

കോ​ട്ട​ക്ക​ൽ: സ്വ​കാ​ര്യ​ബ​സ് ത​ട​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച എ​ട്ടം​ഗ സം​ഘം ഡ്രൈ​വ​റെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. വ​ല​തു​ക​ണ്ണി​ന് താ​ഴെ ഗു​രു​ത​ര പ​രി​ക്കേ​റ്റ പു​തു​പ്പ​റ​മ്പ് സ്വ​ദേ​ശി എ.​പി. ബ​ഷീ​ർ (47) കോ​ട്ട​ക്ക​ൽ അ​ൽ​മാ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വേ​ങ്ങ​ര​യി​ൽ​നി​ന്ന് പു​തു​പ്പ​റ​മ്പ് വ​ഴി കോ​ട്ട​ക്ക​ലി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന എ.​പി.​പി ബ​സ് ഡ്രൈ​വ​റെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ മു​ന്നി​ൽ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടേ​മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം.

വാ​ഹ​ന​ത്തി​ന് ​​​സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കാ​റി​ലും ബൈ​ക്കി​ലു​മെ​ത്തി​യ സം​ഘ​മാ​ണ് ബ​സ് ത​ട​ഞ്ഞ​ത്. പു​തു​പ്പ​റ​മ്പ് കാ​രാ​ട്ട​ങ്ങാ​ടി​യി​ൽ ബ​സി​ൽ​നി​ന്ന് വ​ലി​ച്ചി​ട്ട് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ക​ത്തി​യും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നും ബ​ഷീ​ർ പ​റ​ഞ്ഞു. ഭ​യ​ച​കി​ത​രാ​യ യാ​ത്ര​ക്കാ​ർ ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി. അ​ക്ര​മി​സം​ഘം പോ​യ​തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​രും മ​റ്റു യാ​ത്ര​ക്കാ​രും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ക്ര​മി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്ര​മ​ത്തി​നി​ര​യാ​യ ഡ്രൈ​വ​റെ തൊ​ഴി​ലാ​ളി​ക​ളും സം​ഘ​ട​ന നേ​താ​ക്ക​ളും സ​ന്ദ​ർ​ശി​ച്ചു. പ​രാ​തി​യി​ൽ മൊ​ഴി​യെ​ടു​ത്ത കോ​ട്ട​ക്ക​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ബ​സ് ത​ട​ഞ്ഞി​ട്ട കാ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus Driverattacked case
News Summary - The bus was stopped in Kottakal and the driver was brutally beaten
Next Story