Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെട്ടിട ഉടമയെ തീകൊളുത്തി കൊല്ലാൻ ശ്രമം; കടയുടമ അറസ്റ്റിൽ
text_fieldsbookmark_border
കോട്ടക്കല്‍: കച്ചവട സ്ഥാപനം ഒഴിഞ്ഞുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കെട്ടിട ഉടമയെ തീകൊളുത്തി കൊല്ലാൻ ശ്രമം. ഉടമയുടെ പരാതിയിൽ കടയുടമ അറസ്റ്റില്‍. കോട്ടക്കൽ നായാടിപ്പാറ കമ്മാടന്‍ ഹൗസില്‍ പ്രകാശനെയാണ് (50) എസ്.എച്ച്.ഒ എം.കെ. ഷാജി, എസ്.ഐ വി. വിവേക് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
കോട്ടക്കൽ ആര്യവൈദ്യശാല റോഡിൽ വൈദ്യുതി ഉപകരണങ്ങള്‍ നന്നാക്കുന്ന കടയിൽ ചൊവ്വാഴ്ചയാണ് സംഭവം. കോട്ടക്കല്‍ പരവയ്ക്കല്‍ ഇസ്മായിലാണ് (58) പരാതിക്കാരൻ.
കടമുറി ഒഴിയാന്‍ ഇസ്മായിൽ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പ്രതി ഇസ്മായിലിനെ അസഭ്യം പറയുകയും മര്‍ദിക്കുകയും തുടര്‍ന്ന് തലയിലേക്ക് മണ്ണെണ്ണയൊഴിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ് തെന്നാണ് പരാതിയിൽ പറയുന്നത്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.
Next Story

