Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസഹോദരങ്ങളെ...

സഹോദരങ്ങളെ കൂട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍, ബാലികയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ ചുമത്തിയാണ് കേസെടുത്തത്

text_fields
bookmark_border
സഹോദരങ്ങളെ കൂട്ടിക്കൊണ്ടുപോയ  യുവാവ് അറസ്റ്റില്‍, ബാലികയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ ചുമത്തിയാണ് കേസെടുത്തത്
cancel

വൈപ്പിൻ: അയ്യമ്പിള്ളിയില്‍നിന്ന് കാണാതായ വിദ്യാര്‍ഥികളായ സഹോദരങ്ങളെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് കൂടെ കൊണ്ടുപോയ തിരുവനന്തപുരം പാലോട് എം.ആര്‍. ഹൗസില്‍ റിസ്വാനെതിരെ (21) പോക്‌സോ വകുപ്പ് പ്രകാരം മുനമ്പം പൊലീസ് കേസെടുത്തു.

സഹോദരങ്ങളില്‍ 15കാരിയായ ബാലികക്ക് ഒപ്പം തിരുവനന്തപുരം തമ്പാനൂര്‍ റെയിൽവേ സ്റ്റേഷനില്‍നിന്നും ബുധനാഴ്ച രാത്രി മുനമ്പം പൊലീസ് ഈ യുവാവിനെയും കസ്റ്റഡിയിലെടുത്തിരുന്നു.

മുനമ്പത്ത് എത്തിച്ച ബാലികയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായെങ്കിലും ബാലികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ സഹോദരങ്ങളെ വീട്ടുകാര്‍ക്കൊപ്പം അയച്ചു. അറസ്റ്റിലായ യുവാവിനെ കോടതയില്‍ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posco casebrothersarrested
News Summary - The brothers were taken away The youth was arrested
Next Story