ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈലും കവര്‍ന്നു; സഹോദരങ്ങൾ പിടിയിൽ
text_fieldsരാഹുൽ, രാജേഷ്
കളമശ്ശേരി: കുടിവെള്ള വിതരണ സ്ഥാപനത്തിലെ ഡ്രൈവറെ ആക്രമിച്ച് പണമടങ്ങിയ പഴ്സും മൊബൈലുമായി കടന്ന സഹോദരങ്ങൾ പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങൽ മുടക്കൽ വൈശാഖം വീട്ടിൽ രാഹുൽ (39), ഇയാളുടെ സഹോദരൻ രാജേഷ് (43) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നു.
കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ സ്റ്റാര്‍ എന്ന സ്ഥാപനത്തിലെ ഡ്രൈവറെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 11.30ന് കിന്‍ഡര്‍ ആശുപത്രിയുടെ മുന്‍വശത്തായിരുന്നു സംഭവം.പുത്തന്‍കുരിശ് സ്വദേശിയായ യോഹന്നാനാണ് മർദനമേറ്റത്. ഒരുമാസം മുമ്പ് യോഹന്നാന് ജോലി ചെയ്തിരുന്നത് ചമ്പക്കരയിലുള്ള വിന്‍സെന്റിന്റെ കുടിവെള്ള വിതരണ സ്ഥാപനത്തിലാണ്. ഇവിടത്തെ തൊഴിലാളികളാണ് ആക്രമിച്ചതെന്ന് പറയുന്നു.
കുമ്പളത്തെ പ്രമുഖ ഹോട്ടലിലെ കുടിവെള്ള വിതരണം നിന്നുപോകാന്‍ കാരണക്കാരന്‍ യോഹന്നാനാണെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് പറയുന്നു. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് യോഹന്നാനെ വിദഗ്ധ ചികിത്സക്കായി ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്.ഐ സുബൈര്‍, എ.എസ്.ഐ ബദര്‍, സി.പി.ഒമാരായ ബിജു, ശ്രീജിത്, ശ്രീജിഷ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

