ശൗചാലയത്തിൽ ഗർഭസ്ഥശിശുവിെൻറ മൃതദേഹം; ഗർഭം മറച്ചുവെക്കാൻ പ്രതി നിർബന്ധിച്ചു
text_fieldsജോബിന് ജോൺ
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശൗചാലയത്തിൽ ഗർഭസ്ഥശിശുവിെൻറ മൃതദേഹം കണ്ട സംഭവത്തിൽ ഗർഭം മറച്ചുവെക്കാൻ പെൺകുട്ടിയെ പ്രതി നിർബന്ധിച്ചെന്ന് വെളിപ്പെടുത്തൽ.
17കാരിയുെട കുഞ്ഞ് മരിക്കാനിടയായതിനെക്കുറിച്ച സമഗ്ര അന്വേഷണത്തിനിടെയാണ് പ്രതി വയനാട് മാനന്തവാടി പള്ളിക്കുന്ന് സ്വദേശി ജോബിന് ജോണിെൻറ (20) നിർബന്ധപ്രകാരമാണ് പെൺകുട്ടി ഗർഭം രഹസ്യമാക്കിയതെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് ഗർഭിണിയായിരിെക്ക ലഭിക്കേണ്ട പരിചരണങ്ങളോ പോഷകാഹാരങ്ങളോ ഒന്നും പെൺകുട്ടിക്ക് ലഭിച്ചിരുന്നില്ല. 24 ആഴ്ച വളർച്ചയുള്ള ഗര്‍ഭസ്ഥശിശു പ്രസവത്തോടെ മരിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ശിശുവിെൻറ മരണത്തിൽ പ്രതിക്ക് പങ്കുണ്ടോയെന്ന് കൂടുതൽ അന്വേഷണത്തിലൂടെയെ വ്യക്തമാകൂവെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ശൗചാലയത്തിൽ ശിശുവിെൻറ മൃതദേഹം കണ്ടത്.
പോക്സോ വകുപ്പും അസ്വാഭാവികമരണത്തിനുള്ള വകുപ്പും ചേര്‍ത്താണ് ജോബിനെതിരെ െപാലീസ് കേസെടുത്തത്. ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

