മലമ്പുഴയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഒരാഴ്ച പഴക്കം; ദുരൂഹത നീങ്ങുന്നില്ല
text_fieldsആരക്കോട് വനത്തിൽ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നു
മലമ്പുഴ ആരക്കോട് വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഒരാഴ്ച പഴക്കമുള്ളതായി പൊലീസ്. ഇൻക്വസ്റ്റ് നടപടികൾ പ്രദേശത്ത് പുരോഗമിക്കുകയാണ്. സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മലമ്പുഴ ആരക്കോട് വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വിറക് ശേഖരിക്കാൻ വനത്തിലെത്തിയവരാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഉടനെ വനംവകുപ്പിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുഖം വ്യക്തമാകാത്തവിധം കരിഞ്ഞിട്ടുണ്ട്. പുരുഷന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പ്രദേശത്ത് നടക്കുന്നുണ്ട്. ശേഷം പോസ്റ്റുമോർട്ടം ആരംഭിക്കും.
മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സമീപ പ്രദേശങ്ങളിൽ നിന്ന് അടുത്ത ദിവസങ്ങളിൽ കാണാതായവരുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ, ഇതുവരെയും സൂചനകളൊന്നും ലഭിച്ചിട്ടില്ല. പുറത്തുനിന്നെത്തിച്ച മൃതദേഹം വനത്തിൽ ഉപേക്ഷിച്ചതാകാനുള്ള സാധ്യതയും വനത്തിൽ വെച്ച് കൊലപാതകം നടത്തി കടന്നുകളഞ്ഞതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

