Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട് നിർത്താതെ പോയ ബൈക്ക് യാത്രികനെ സാഹസികമായി പിടികൂടി

text_fields
bookmark_border
സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട് നിർത്താതെ പോയ ബൈക്ക് യാത്രികനെ സാഹസികമായി പിടികൂടി
cancel

കറുകച്ചാല്‍: സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ ഇതേ ബൈക്കില്‍ ചാടിക്കയറിയ ആള്‍ കീഴടക്കി. ഒന്നര കിലോമീറ്ററോളം ഓടിയ ബൈക്ക് റോഡരികില്‍ മറിയുകയായിരുന്നു.ബൈക്ക് യാത്രികനായ മാമ്മൂട് മണ്ണിലിവീട്ടില്‍ റോഷിനെ(22) കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കറുകച്ചാല്‍ കവലയിലായിരുന്നു അപകടം.

കറുകച്ചാലില്‍നിന്ന് മാമ്മൂട്ടിലേക്ക് പോയ റോഷിന്റെ ബൈക്ക് സ്‌കൂട്ടറിലിടിച്ചു. സ്‌കൂട്ടറോടിച്ച വീട്ടമ്മ നിലത്തുവീണു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ റോഷിന്‍ ബൈക്കില്‍ മല്ലപ്പള്ളി റോഡിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതുകണ്ട് സ്ഥലത്തുണ്ടായിരുന്നയാള്‍ റോഷിന്റെ ബൈക്കിന് പിന്നില്‍ ചാടിക്കയറി. എന്നിട്ടും റോഷിന്‍ ബൈക്ക് നിര്‍ത്തിയില്ല.

പിന്നിലിരുന്നാള്‍ റോഷിന്റെ കൈയിലും തോളിലും പിടിച്ചുവലിച്ചുകൊണ്ടിരുന്നു. പനയമ്പാലക്കു സമീപം എത്തിയപ്പോള്‍ ബൈക്ക് റോഡരികിലേക്ക് മറിഞ്ഞു. റോഷിനെ പിടികൂടാൻ പിന്നാലെ പോയവര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുനിര്‍ത്തുകയായിരുന്നു. കറുകച്ചാല്‍ പൊലീസെത്തി ഇയാളെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പരിക്കേറ്റ വീട്ടമ്മ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The biker who hit the scooter rider and kept going without stopping was caught in an adventure
Next Story