Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് മോഷ്ടാവും ഉപയോഗിച്ചയാളും പിടിയില്‍

text_fields
bookmark_border
ബൈക്ക് മോഷ്ടാവും ഉപയോഗിച്ചയാളും പിടിയില്‍
cancel
camera_alt

അ​നീ​ഷ് ഷാ​ജി, വി​ശാ​ല്‍

പെരുമ്പാവൂര്‍: ബൈക്ക് മോഷ്ടാവും ഈ ബൈക്കില്‍ കറങ്ങിയയാളും പിടിയിൽ. വണ്ണപ്പുറം പഴയരിക്കണ്ടം, പുളിക്കത്തൊട്ടി തോട്ടത്തില്‍ വീട്ടില്‍ അനീഷ് ഷാജി (18), ഇടുക്കി പഴയവിടുതി മമ്മൂട്ടിക്കാനം പെരിങ്ങാട്ടുമാലില്‍ വീട്ടില്‍ വിശാല്‍ (18) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. ഇപ്പോള്‍ വെങ്ങോല മാര്‍ബിള്‍ ജങ്ഷനിലാണ് ഇരുവരും താമസിക്കുന്നത്.

ജൂലൈ ഒന്നിന് പുലര്‍ച്ച പെരുമ്പാവൂര്‍ സോഫിയ കോളജ് ഭാഗത്തുനിന്നാണ് ബൈക്ക് മോഷ്ടിച്ചത്. അനീഷ് ബൈക്ക് മോഷ്ടിച്ച ശേഷം ഇത് വിശാലിന് ഓടിക്കാന്‍ നല്‍കുകയായിരുന്നു.

പിടികൂടുമ്പോള്‍ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് തിരുത്തിയ നിലയിലായിരുന്നു. അനീഷിനെതിരെ പെരുമ്പാവൂര്‍, എടത്തല പൊലീസ് സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണത്തിനും എറണാകുളം റെയില്‍വേ പൊലീസ് സ്‌റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ മോഷണത്തിനും കേസുകളുണ്ട്.

എ.എസ്.പി അനൂജ് പലവാലിന്‍റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സന്‍, ബിനോയ്, എ.എസ്.ഐ ജയചന്ദ്രന്‍, എസ്.സി.പി.ഒ അബ്ദുൽ മനാഫ്, സി.പി.ഒമാരായ സുബൈര്‍, ജിജുമോന്‍ തോമസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The bike thief and the person who used it were arrested
Next Story