Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെട്രോൾപമ്പ്...

പെട്രോൾപമ്പ് ജീവനക്കാരനെ മർദിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
Farseel Ismail
cancel
camera_alt

പ്ര​തി ഫ​ർ​സീ​ൻ ഇ​സ്മാ​യി​ൽ

ത​ല​ശ്ശേ​രി: നാ​ര​ങ്ങാ​പ്പു​റ​ത്തെ പി.​പി പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ചോ​നാ​ടം സ്വ​ദേ​ശി​യും താ​ഴെ ചൊ​വ്വ​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ഫ​ർ​സീ​ൻ ഇ​സ്മാ​യി​ലി​നെ​യാ​ണ് ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ട്ടോ​യി​ൽ ഡീ​സ​ൽ അ​ടി​ച്ച ശേ​ഷം പ​ണം ന​ൽ​കാ​തെ പോ​കാ​ൻ ശ്ര​മി​ച്ച​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​ർ​ദ​ന​മെ​ന്ന് ജീ​വ​ന​ക്കാ​ര​ന്റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സി.​ഐ എം. ​അ​നി​ലാ​ണ് ഫ​ർ​സീ​ൻ ഇ​സ്മാ​യി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പു​ന്നോ​ൽ സ്വ​ദേ​ശി പി.​കെ. ര​ജീ​ഷി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മു​ഖ​ത്തും ത​ല​ക്കും പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം ത​ല​ശ്ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. പ​രാ​തി​യി​ൽ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഓ​ട്ടോ​യി​ൽ ഡീ​സ​ല​ടി​ച്ച ശേ​ഷം പ​ണം കൊ​ടു​ക്കാ​തെ ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​യി​രു​ന്നു ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​ത്. തു​ട​ർ​ന്ന് പ്ര​തി ര​ക്ഷ​പ്പെ​ട്ടു. ഇ​തോ​ടെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CaseKannur NewsAuto driverBeatPoliceArrestedPump Employee
News Summary - The auto driver who beat the petrol pump employee was arrested
Next Story