Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരീക്ഷണ കാമറകൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചു

text_fields
bookmark_border
എട്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആറ് കാമറകളാണ് നശിപ്പിച്ചത്
നിരീക്ഷണ കാമറകൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചു
cancel

മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കടപ്പുറത്ത് സ്ഥാപിച്ച നിരീക്ഷണ കാമറകൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചു. എട്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആറ് കാമറകളാണ് നശിപ്പിച്ചത്. സൗത്ത് കടപ്പുറത്തെ മൂന്ന് കാമറകളും ബാസ്റ്റിൻ ബംഗ്ലാവിന് പിറകിലെ മൂന്ന് കാമറകളുമാണ് നശിപ്പിച്ചത്.

ഒരു കാമറക്ക് ഏകദേശം 1,30,000 രൂപ വില വരും. കടപ്പുറത്ത് സാമൂഹികവിരുദ്ധ ശല്യവും ഏറിയതോടെയാണ് ഇവിടെ കാമറകൾ സ്ഥാപിച്ചത്. ഓണാഘോഷങ്ങൾ തുടങ്ങിയതോടെ ശനി, ഞായർ ദിവസങ്ങളിൽ കടപ്പുറത്ത് വരുന്നവരുടെ എണ്ണം വർധിച്ചിരിക്കയാണ്. കടപ്പുറത്ത് സാമൂഹികവിരുദ്ധ ശല്യം തടയാൻ പൊലീസ് പെട്രോളിങ് ശക്തമാക്കണമെന്ന് ഡിവിഷൻ കൗൺസിലർ ആന്റണി കുരീത്തറ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The anti-socials destroyed the surveillance cameras
Next Story