Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലാത്സംഗം ചെയ്തയാളെ വീട്ടിൽ പൂട്ടിയിട്ട് പൊലീസിലേൽപിച്ച് എയർഹോസ്റ്റസ്

text_fields
bookmark_border
ബലാത്സംഗം ചെയ്തയാളെ വീട്ടിൽ പൂട്ടിയിട്ട് പൊലീസിലേൽപിച്ച് എയർഹോസ്റ്റസ്
cancel

ന്യൂഡൽഹി: തന്നെ ബലാത്സംഗം ചെയ്തയാളെ വീട്ടിൽ പൂട്ടിയിട്ട് പൊലീസിലേൽപിച്ച് എയർഹോസ്റ്റസ്. തെക്കൻ ഡൽഹിയിലെ മെഹ്‌റൗളിയിലെ വീട്ടിലാണ് സംഭവം. 30കാരിയായ എയർഹോസ്റ്റസിനെ പരിചയക്കാരനായ ഖാൻപൂർ സ്വദേശിയായ ഹർജീത് യാദവാണ് ബലാത്സംഗം ചെയ്തത്.

തുടർന്ന് യുവതി ഇയാളെ വീട്ടിൽ പൂട്ടിയിടുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒന്നര മാസമായി തനിക്ക് പരിചയമുള്ള ഹർജീത് യാദവ് മദ്യപിച്ചെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇയാൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ബ്ലോക്ക് പ്രസിഡന്റാണെന്ന് പൊലീസ് അറിയിച്ചു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ബലാത്സംഗം, സ്വമേധയാ മുറിവേൽപ്പിക്കൽ, സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി കേസെടുത്തതായും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The air hostess locked the rapist in her house and handed it over to the police
Next Story